Rahul Gandhi | ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി വനിതാ എംഎല്‍എ രാജിവെച്ചു.

2019-02-03 20

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി വനിതാ എംഎല്‍എ രാജിവെച്ചു. ഉന്‍ജ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ആശാ പട്ടേലാണ് രാജിവെച്ചത്. 2017 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴ് തവണ തുടര്‍ച്ചയായി വിജയിച്ചിരുന്ന മുന്‍ മന്ത്രി നാരായണ പട്ടേലിനെ തോല്‍പ്പിച്ച് ആശാ പട്ടേല്‍ അട്ടിമറി വിജയം നേടിയിരുന്നു.രാജിക്കത്തില്‍ രാഹുലിന്റെ നേതൃത്വം പരാജയമാണെന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പറഞ്ഞിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ആശ ആരോപിക്കുന്നു.അതേസമയം, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടു വന്ന മോദി സര്‍ക്കാരിന്റെ നടപടിയെ അവര്‍ പ്രശംസിച്ചു.

Videos similaires